Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Savari

സ​ഞ്ജു സാം​സ​ൺ കേ​ര​ള സ​വാ​രി​യു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഓ​ൺ​ലൈ​ൻ ടാ​ക്സി സ​ർ​വീ​സാ​യ കേ​ര​ള സ​വാ​രി​യു​ടെ ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​റാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ൺ.

യാ​ത്ര​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​മാ​ർ​ക്കും ഒ​രു​പോ​ലെ നീ​തി ഉ​റ​പ്പാ​ക്കു​ന്ന കേ​ര​ള സ​വാ​രി, സ​ർ​ക്കാ​ർ അം​ഗീ​കൃ​ത നി​ര​ക്കു​ക​ളി​ൽ സു​താ​ര്യ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ധി​ക ചാ​ർ​ജു​ക​ളോ സ​ർ​ജ് പ്രൈ​സിം​ഗോ ഇ​ല്ല. ക​മ്മീ​ഷ​ൻ ഇ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന മാ​തൃ​ക​യി​ലൂ​ടെ ഡ്രൈ​വ​ർ​മാ​രു​ടെ വ​രു​മാ​നം പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്കു​ന്ന ഈ ​സേ​വ​ന​മാ​ണ് സ്വ​കാ​ര്യ ആ​പ്പു​ക​ളി​ൽ നി​ന്ന് കേ​ര​ള സ​വാ​രി​യെ വേ​റി​ട്ടു നി​ർ​ത്തു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള സ​വാ​രി, 11.36 ല​ക്ഷം യാ​ത്ര​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടൊ​പ്പം ഡ്രൈ​വ​ർ​മാ​ർ​ക്ക് 27.58 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം സൃ​ഷ്ടി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സേ​വ​നം വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ​ക്ത​മാ​യ പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ട് പോ​കു​ന്നു​ണ്ട്.

ലാ​ഭ​ത്തേ​ക്കാ​ൾ പൊ​തു​ന​ന്മ മു​ൻ​നി​ർ​ത്തി, തൊ​ഴി​ൽ സൃ​ഷ്ടി​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന മാ​തൃ​കാ സം​രം​ഭ​മാ​ണ് കേ​ര​ള സ​വാ​രി. യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​വും സു​താ​ര്യ​വു​മാ​യ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ഡ്രൈ​വ​ർ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ക്ഷേ​മ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ഈ ​പ്ലാ​റ്റ്‌​ഫോം പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു.

ടീം ​ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്‌​സ്മാ​നും കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​വു​മാ​യ സ​ഞ്ജു സാം​സ​ൺ ഗു​ഡ്‌​വി​ൽ അം​ബാ​സ​ഡ​റാ​യി ചേ​രു​ന്ന​തോ​ടെ കേ​ര​ള സ​വാ​രി​യു​ടെ സ​ന്ദേ​ശം ഇ​ളം​ത​ല​മു​റ​യി​ലേ​ക്കും സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ശ​ക്ത​മാ​യി എ​ത്തി​ച്ചേ​രും.

Latest News

Up